KOYILANDY DIARY

The Perfect News Portal

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ രക്ഷപ്പെടുത്തി

അബുദാബി: യു.എ.ഇയിലെ അല്‍ഐനില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ രക്ഷപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ സാമൂഹിക പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് രക്ഷിച്ചത്. ഇവരുടെ പാസ്പോര്‍ട്ടും തിരികെ കിട്ടിയിട്ടുണ്ട്. ഇന്ന് രാവിലെ 1.30നുള്ള വിമാനത്തില്‍ യുവതിയെ നാട്ടിലേക്ക് കയറ്റിവിടും

ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ്, ക്ലീനിങ് തുടങ്ങിയ ജോലികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് പെണ്‍കുട്ടിയെ ഷാര്‍ജയില്‍ എത്തിച്ചത്. സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ ഇവരെ സ്വീകരിച്ചതെന്നും ദീപ എന്നാണ് പേര് പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസിലായതെന്ന് പെണ്‍കുട്ടി പറഞ്ഞു.

സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ച്‌ വാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 78 പേര്‍ക്ക് തന്നെ കാഴ്ചവെച്ചതായി പെണ്‍കുട്ടി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *