KOYILANDY DIARY

The Perfect News Portal

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് ചക്രസ്തംഭന സമരം

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് വാഹനങ്ങള്‍ നിര്‍ത്തിവെച്ച് ചക്രസ്തംഭന സമരം നടത്തും. ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയാണ് പ്രതിഷേധ സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 1.17 രൂപയുമാണ് എക്‌സൈസ് തീരുവയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏഴ് തവണയാണ് പെട്രോള്‍-ഡീസല്‍ തീരുവ കൂട്ടിയത്. ബി.ജെ.പി. അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.45 രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 19.36 രൂപയായി വര്‍ധിപ്പിച്ചത്. 3.65 രൂപയുണ്ടായിരുന്ന ഡീസലിന്റെ എക്‌സൈസ് തീരുവ 11.83 രൂപയായും കൂട്ടിയിട്ടുണ്ട്. അതുമൂലം വമ്പിച്ച വിലക്കയറ്റമാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.