KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തുടനീളം ബേക്കറികളില്‍ പരിശോധന: 6 ലക്ഷം പിഴയിട്ടു

തിരുവനന്തപുരം: രാസവസ്തുക്കളും കളറുകളും അമിതമായി ഉപയോഗിക്കുന്ന ബേക്കറി ഉത്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 14 ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്ക്വാഡുകള്‍ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി. 351 ബേക്കറികളും ബോര്‍മകളും പരിശോധിച്ചവയില്‍ 160 സ്ഥാപനങ്ങള്‍ക്ക് പാകപ്പിഴ കണ്ടെത്തുകയും ഇംപ്രൂവ്മെന്റ് നോട്ടീസ് നല്‍കുകയും ചെയ്തു. ഇവരില്‍ നിന്ന് 595000 രൂപ പിഴ ഈടാക്കി. നിലവാരമില്ലെന്ന് സംശയിക്കുന്ന 82 ഭക്ഷ്യവസ്തുക്കളുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബുകളിലേക്ക് അയച്ചു. ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന തരത്തിലുള്ള ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന കൊല്ലം ആയൂരിലെ ഫാമിലി ബേക്കറി ബോര്‍മ അടച്ചുപൂട്ടുകയും 50000 രൂപ പിഴ ഈടാക്കുകയും ചെയ്തു.