KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തില്‍ ഇന്ന്‌ “ആവണിപ്പൂവരങ്ങ്”

കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ആവണിപ്പൂവരങ്ങ് ഇന്ന്‌  മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലാലയത്തിലെ മികച്ച നര്‍ത്തകിക്കുള്ള നാട്യാചാര്യന്‍ രാജരത്‌നംപിള്ള എന്‍ഡോവ്‌മെന്റ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സമ്മാനിക്കും. 17-ന് രാവിലെ 10 മണിക്ക് സാംസ്‌കാരിക സമ്മേളനം എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കഥാകാരന്‍ യു.എ.ഖാദറിനെ ആദരിക്കും. ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, തിരുവാതിരക്കളി, ഭജന്‍സ്, നാടകം, കുട്ടികളുടെ നാടകം എന്നിവ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *