KOYILANDY DIARY

The Perfect News Portal

പുരസ്‌ക്കാര ജേതാക്കളെ അനുമോദിച്ചു

കൊയിലാണ്ടി: ഹയർസെക്കണ്ടറി, ഹൈസ്‌ക്കൂൾ വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകർക്കുളള പുരസ്‌ക്കാരം നേടിയ ഡോ: പി.കെ. ഷാജി,  എം.ജി. ബല്‍രാജ്, എന്നിവരെ കെ.എസ്.ടി.എ. കൊയിലാണ്ടി സബ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുന്ദരന്‍ ഉദ്ഘാടനംചെയ്തു. എം.കെ. മോഹന്‍ കുമാര്‍ ഉപഹാരം നല്‍കി. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ആര്‍.വി. അബ്ദുള്ള, കെ.കെ. രഘുനാഥ്, എം. ജയകൃഷ്ണന്‍, കെ. മായന്‍, എസ്. അനില്‍ കുമാര്‍, ആര്‍.എം. രാജന്‍, ഗണേഷ് കക്കഞ്ചേരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *