KOYILANDY DIARY

The Perfect News Portal

നോട്ട് ക്ഷാമം ബാങ്കുകളില്‍ പ്രതിഷേധം കനക്കുന്നു; ജീവനക്കാര്‍ പോലീസ് സംരക്ഷണം തേടി

തിരുവനന്തപുരം : സംസ്ഥാനത്ത് നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ജനം ബാങ്കുകളില്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സംരക്ഷണം തേടി ജീവനക്കാരുടെ സംഘടനകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. ബാങ്ക് ശാഖകള്‍ക്കും ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്‍കണമെന്ന് റിസര്‍വ് ബാങ്ക് പ്രാദേശിക ഡയറക്ടറെ നേരില്‍ കണ്ടാണ് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടത്.

ബാങ്കുകളിലും എടിഎമ്മുകളിലും കറന്‍സി ക്ഷാമം രൂക്ഷമാണ്. ഏത്രയും വേഗം പണമെത്തിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ബാങ്കുകളില്‍ കൂടുതല്‍ 500ന്റെ നോട്ടുകള്‍ എത്തിക്കാമെന്ന് ആര്‍ബിഐ പ്രാദേശിക ഡയറക്ടര്‍ സംഘടനകള്‍ക്ക് ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *