KOYILANDY DIARY

The Perfect News Portal

ദാനം, ദനനിശ്ചയം, ഒഴിമുറി, ഭാഗപത്രം എന്നിവയുടെ ഫീസ് 1 ശതമാനമാക്കി കുറച്ചു

തിരുവനന്തപുരം > ദാനം, ദനനിശ്ചയം, ഒഴിമുറി, ഭാഗപത്രം എന്നീ കുടുംബാധാരങ്ങള്‍ക്ക് ധനകാര്യബില്‍ പ്രകാരം പ്രഖ്യാപിച്ചിരുന്ന 2 ശതമാനം രജിസ്ട്രേഷന്‍ ഫീസ് 1 ശതമാനമായി കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി പൊതുമരാമത്ത്  രജിസ്ട്രേഷൻ
വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ജി.ഒ (പി) 107/2016/ നി.വ തീയതി 14.12.2016 ഉത്തരവ് പ്രകാരം  അഞ്ച് ഏക്കര്‍ വരെയുള്ള കൈമാറ്റങ്ങള്‍ക്കാണ്  18.07.2016 തീയതി മുതലുള്ള മുന്‍കാല പ്രാബല്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കുടുംബാധാരങ്ങള്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരമാവധി 1000 രൂപയായി നിജപ്പെടുത്തിയിരുന്നുവെങ്കിലും ഫീസിന്റെ കാര്യത്തില്‍ അവ്യക്തത ഉയര്‍ന്നു വന്ന പശ്ചാത്തലത്തിലാണ് ഫീസ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *