KOYILANDY DIARY.COM

The Perfect News Portal

കടച്ചക്ക തോരന്‍ തയ്യാറാക്കാം

തേങ്ങ വറുത്ത് അരച്ച കടച്ചക്ക തീയലിന്റെ ചിത്രം മനസില്‍ വന്നാല്‍ മതി വായില്‍ കപ്പലോടാനുള്ള വെള്ളം നിറയും. എന്നാല്‍ തീയല്‍ മാത്രമല്ല, രുചികരമായ തോരനും കടച്ചക്ക കൊണ്ട് ഉണ്ടാക്കാം.

ചേരുവകള്‍
1 ശീമച്ചക്ക നല്ലപോലെ വിളഞ്ഞത് ഇടത്തരം
1 മുറി തേങ്ങയുടെ പകുതി
5 പച്ചമുളക്
1 സവാള വലുത്
5 വെളുത്തുള്ളി
10 കുരുമുളക്
1 ചെറിയ കഷണം ഇഞ്ചി
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി
ആവശ്യത്തിന് ഉപ്പ്
1 തണ്ട് കറിവേപ്പില
കാല്‍ ടീസ്പൂണ്‍ കടുക്
2 വറ്റല്‍മുളക്

തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കടച്ചക്ക തീരെ കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞെടുക്കുക.

പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ തീരെ പൊടിയായി അരിഞ്ഞ് വയ്ക്കുക.

അടുത്തതായി ഒരു പാനില്‍ ആവശ്യത്തിന് വെളിച്ചണ്ണ ഒഴിച്ച്‌ ചൂടാക്കുക. ഇതിലേക്ക് കടുക്, കറിവേപ്പില, വറ്റല്‍മുളക്, കുരുമുളക് എന്നിവയിട്ട് വഴറ്റുക. ഇതൊന്ന് ചൂടാകുമ്ബോഴേക്കും സവാള അരിഞ്ഞ കൂട്ടും കൂടി ചേര്‍ത്ത് നന്നായി വഴറ്റുക.

സവാള വഴന്നുവരുമ്പോള്‍ നേരത്തേ അരിഞ്ഞു വച്ചിരിക്കുന്ന ശീമച്ചക്ക ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം മഞ്ഞള്‍പ്പൊടി ഉപ്പ് ഇവയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചെറുതീയില്‍ മൂടി വേവിക്കുക.

ചക്ക വെന്തു കഴിഞ്ഞാല്‍ നേരത്തേ ചിരകി വച്ചിരിക്കുന്ന തേങ്ങ കൂടി ചേര്‍ത്തിളക്കുക. ശേഷം വെള്ളം നന്നായി തോര്‍ത്തി അടുപ്പില്‍ നിന്നും വാങ്ങാം. രുചികരവും ആരോഗ്യദായകവുമായ ശീമച്ചക്ക തോരന്‍ തയ്യാര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!