KOYILANDY DIARY

The Perfect News Portal

നീരവ് മോദിയുടെ മുംബൈയിലെ വസതിയില്‍ സിബിഐ റെയ്ഡ്

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച്‌ രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ മുംബൈയിലെ വസതിയില്‍ സിബിഐ റെയ്ഡ്. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും ഉള്‍പ്പെടെ കോടിക്കണക്കിന് വിലമതിക്കുന്ന വസ്തു വകകളാണ് പൊലീസ് കണ്ടെടുത്തത്.

ഇതിന് പുറമേ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുരാതന ആഭരണങ്ങളുടേയും പെയിന്റിങ്ങുകളുടേയും വന്‍ ശേഖരവും പൊലീസ് കണ്ടെടുത്തു. അമ്ബതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകള്‍ പരിശോധനയില്‍ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം.

വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലില്‍ ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. അമ്ബതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകള്‍ പരിശോധനയില്‍ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം.

Advertisements

നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ 523 കോടി രൂപ മൂല്യമുള്ളതാണെന്നാണ് വിലയിരുത്തല്‍.

ജാമ്യച്ചീട്ടുകളിന്മേല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *