KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ ഇതുവരെയും സാമൂഹ്യ സുരക്ഷ പെൻഷൻ പണം എത്തിയിട്ടില്ല

.

കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ പെരുന്നാളിനുമുമ്പ് കൊടുക്കേണ്ട സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനുള്ള പണം ഇതുവരെയും എത്തിയില്ല. ഇതോടെ പെൻഷൻകാർ പെരുവഴിയിലായിരിക്കുകയാണ്. കടുത്ത വഞ്ചനയാണ് സർക്കാർ കാണിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്ന സമയത്ത് 5480 കോടി രൂപ ഖജനാവിൽ ഉണ്ടായിരുന്നു എന്നിരിക്കെ അത് ജനങ്ങളിൽ എത്തിക്കാൻ കഴിയാത്തത് സർക്കാരിൻ്റെ പരാജയമാണ്.

മെയ് 19-ാം തിയ്യതിയാണ് യുഡിഎഫ് സർക്കാർ പെൻഷൻ വിതരണത്തിനായി ഉത്തരവിറക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതുമാണ്. എന്നാൽ ഇന്നേ ദിവസം (ശനിയാഴ്ച) 1 മണിവരെയായിട്ടും ട്രഷറിയിൽ നിന്ന് പണം ബാങ്കുകളിൽ എത്തിയിട്ടില്ല എന്നാണ് കൊയിലാണ്ടി ബാങ്കിലെ ചിലരിൽ ജീവനക്കാരിൽ നിന്ന് മനസിലാക്കുന്നത്. കൊയിലാണ്ടിയിലെ മറ്റ് ബാങ്കുകളിലും തുക എത്തിയിട്ടില്ല എന്നാണ് അറിയുന്നത്. നാളെ ഞായറാഴ്ച ആയതോടെ ഇനി എന്ന് പണം എത്തുമെന്നും അറിയില്ല. 

Advertisements

പെൻഷൻ വൈകിയ സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ രണ്ടു ദിവസങ്ങളിലായി ഇടതുമുന്നണിയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി പ്രതിഷേധിക്കുകയുണ്ടായി. എൽഡിഎഫ് സഹകരണ ബാങ്കുകൾ പെൻഷൻ കൊടുക്കാതെ തടഞ്ഞ് വെച്ച് സർക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ പലരും വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ സർക്കാർ ഉത്തരവിറക്കിയതല്ലാതെ ഒരു ബാങ്കുകൾക്കും ട്രഷറിയിൽ നിന്ന് പണം എത്തിയിട്ടില്ല എന്നാണ് മറുപടി ലഭിച്ചിട്ടുള്ളത്.

Share news
error: Content is protected !!