KOYILANDY DIARY

The Perfect News Portal

നിപ സെല്‍ 15 വരെ മാത്രം

കോഴിക്കോട്: നിപ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ഗവ. ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രത്യേകസെല്‍ 15-ന് നിര്‍ത്തും. അതിനുശേഷം സിവില്‍സ്റ്റേഷനില്‍ കളക്ടറുടെ ഓഫീസും ഡി.എം.ഒ. ഓഫീസും കാര്യങ്ങള്‍ നിരീക്ഷിക്കും. മെയ് 18-നാണ് നിപ സെല്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിപ സ്ഥിരീകരിച്ചതുമുതല്‍ കോഴിക്കോട് ക്യാമ്ബ് ചെയ്യുന്ന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത തിങ്കളാഴ്ച തിരുവന്തപുരത്ത് ഓഫീസില്‍ എത്തും.

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ സ്ഥിരംസംവിധാനമുള്ള ഐസൊലേഷന്‍ വാര്‍ഡ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ചെസ്റ്റ് ഹോസ്പിറ്റല്‍ ഇതിനായി മാറ്റും. ചെസ്റ്റ് ഹോസ്പിറ്റലിലെ രോഗികളെ മെഡിക്കല്‍കോളേജ് ആസ്പത്രിയുടെ മറ്റ് വാര്‍ഡില്‍ നിലനിര്‍ത്തും ഇതിനായി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ്സദാനന്ദന്‍, ഡി.എം.ഇ., ഡി.എച്ച്‌.എസ്., മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കും.

 

Leave a Reply

Your email address will not be published. Required fields are marked *