KOYILANDY DIARY

The Perfect News Portal

നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ പ്രവേശനം: സെപ്തംബര്‍ അപേക്ഷ 15 വരെ

തിരുവനന്തപുരം > നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളില്‍ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, കോഴ്സുകളില്‍ പ്രവേശനം നേടുന്ന നെയ്ത്ത് ജോലിയില്‍ ഏര്‍പ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ്ഗ, ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍, ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍, ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവരും അവരുടെ കുട്ടികളും കോഴ്സ് ഫീ നല്‍കേണ്ടതില്ല. ഇവര്‍ക്ക് പാഠപുസ്തകങ്ങള്‍ സൌജന്യമായി ലഭിക്കും.

ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ വകുപ്പ് നല്‍കിയ പരിചയപത്രം ഹാജരാക്കി ഈ ആനുകൂല്യം നേടാം. പ്രവേശനത്തിനുളള അപേക്ഷ ഓഫ്ലൈനായി സമര്‍പ്പിക്കണം. അപേക്ഷാഫാറം എന്‍ഐഒഎസ്സിന്റെ www.nios.ac.in എന്ന വെബ്സൈറ്റിലും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികകേന്ദ്രത്തിലും സംസ്ഥാനത്തെ എന്‍ഐഒഎസിന്റെ പഠനകേന്ദ്രങ്ങളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രാദേശികകേന്ദ്രത്തില്‍ സെപ്തംബര്‍ 15 വരെ നല്‍കാം.

വിവരങ്ങള്‍ക്ക് rckochi@nios.ac.in എന്ന ഇമെയിലിലോ 0484 2310032, 2310033 ടോള്‍ ഫ്രീ: 1800 180 93 93 എന്നീ നമ്ബരുകളിലോ ബന്ധപ്പെടാം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *