KOYILANDY DIARY

The Perfect News Portal

ദ്യോകോവിച്ചിനെ അട്ടിമറിച്ച്‌ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കക്ക് യു.എസ് ഓപണ്‍ കിരീടം

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ച്‌ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കക്ക് യു.എസ് ഓപണ്‍ കിരീടം. ടൂര്‍ണമെന്റിലെ മൂന്നാം സീഡായ വാവ്റിങ്ക 6-7 (1/7), 6-4, 7-5, 6-3 സ്കോറിനാണ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്. കരിയറിലെ കന്നി യു.എസ് ഓപണ്‍ കരസ്ഥമാക്കിയ 31-കാരന്‍, ഈ കിരീടം നേടുന്ന പ്രായമേറിയ താരവുമായി. 2014-ല്‍ ഓസ്ട്രേലിയന്‍ ഓപണും കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണും സ്വിസ് താരം നേടിയിരുന്നു.

2011, 15 വര്‍ഷങ്ങളിലെ യു.എസ് ചാമ്പ്യനായ ദ്യോകോവിച്ച്‌ കരിയറിലെ 13-ാം മേജര്‍ കിരീടം ലക്ഷ്യമിട്ടാണിറങ്ങിയത്. എന്നാല്‍ 17 ബ്രേക്ക് പോയിന്റുകളില്‍ 14 എണ്ണവും തുലച്ചുകളഞ്ഞ 29-കാരന്‍ തന്റെ സാധ്യതകള്‍ നഷ്ടപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *