KOYILANDY DIARY

The Perfect News Portal

ദേശീയപാത വലികസനം, പൂക്കാട് ടൗണിലെ യാത്രാ പ്രശ്‌നം പരിഹരിക്കണം സര്‍വ്വകക്ഷിയോഗം

കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൂക്കാട് ടൗണില്‍ ഉണ്ടാകാനിടയിയുളള യാത്രാ പ്രശ്‌നം പരിഹരിക്കണമെന്ന് ചേമഞ്ചേരി പഞ്ചായത്ത് സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു. പൂക്കാട് നിവാസികള്‍ക്ക് പ്രധാന പാതയിലേക്ക് പ്രവേശിക്കാനുളള സംവിധാനം ഏര്‍പ്പെടുത്തണം. തോരായിക്കടവ്, കാഞ്ഞിലശ്ശേരി റോഡ് വഴി വരുന്നവര്‍ക്കും ബീച്ച് റോഡ് വഴി വരുന്നവര്‍ക്കും ദേശീയപാതയിലേക്ക് കയറാന്‍ ജംഗ്ഷനോ, സിഗ്നല്‍ സംവിധാനമോ വേണം. ഇക്കാര്യത്തില്‍ എന്‍.എച്ച്.എ.ഐ അനുകൂലമായ നിലപാട് എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൂക്കാട് ടൗണില്‍ ഉണ്ടാകാനിടയുള്ള യാത്രാ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി രൂപവല്‍ക്കരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ (ചെയര്‍മാന്‍), അശോകന്‍ കോട്ട്, വി.കെ. അബുദുള്‍ ഹാരിസ് (വൈസ് ചെയര്‍മാന്‍), മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.വി. മോഹനന്‍ (ജനറല്‍ കണ്‍വീനര്‍), സത്യനാഥന്‍ മാടഞ്ചരി, എന്‍.പി. അബ്ദുള്‍ സമദ് (ജോ-കണ്‍വീനര്‍), സജീവ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *