KOYILANDY DIARY.COM

The Perfect News Portal

ദീപാവലി ഓഫര്‍; ഐഫോണുകള്‍ക്ക് വന്‍ വിലക്കുറവുമായി ഫ്ളിപ്പ്കാര്‍ട്ട്

v

ദീപാവലി ആഘോഷങ്ങളുമായി സംബന്ധിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഓഫറുകളുടെ പെരുമഴയാണ്.ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീല്‍ എന്നീ വെബ്സൈറ്റുകളില്‍ എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളും വിലക്കുറവുമാണ് സമ്മാനിക്കുന്നത്.ഫ്ളിപ്പ്കാര്‍ട്ടിലെ ബിഗ് ബില്ല്യന്‍ ഡേയില്‍ ഐഫോണുകള്‍ക്ക് വന്‍ ഓഫറാണ് നല്‍കുന്നത്.ഐഫോണ്‍ 5എസ്, ഐഫോണ്‍ 6 എന്നിവയ്ക്ക് വിലക്കുറവുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന ആപ്പിള്‍ ഉല്‍പന്നം ഐഫോണ്‍ 5 എസ് 16ജിബി മോഡലിനു 17,799 രൂപയാണ് ഓഫര്‍ വില.നിലവില്‍ വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകളില്‍ ഐഫോണ്‍ 5 എസിന്‍്റെ വില 20,000 രൂപയ്ക്ക് മുകളിലാണ്. ഐഫോണ്‍ 5 എസിന്‍്റെ സ്പേസ് ഗ്രേ, സില്‍വര്‍ വാരിയന്റുകള്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.

ഐഫോണ്‍ 6 നും വന്‍ ഓഫറുണ്ട്. 16 ജിബി മോഡല്‍ ഐഫോണ്‍ 6 നു 29,990 രൂപയാണ് വില (നിലവില്‍ ഇതിന്‍്റെ വില 36,990 രൂപ). എക്സേഞ്ച് ഓഫര്‍ 17,000 രൂപ വരെ ലഭിക്കും 30,000 രൂപയ്ക്ക് താഴെ വിലയുള്ള ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ഏറ്റവും നല്ലതാണ് ഐഫോണ്‍ 6. 4.7 ഇഞ്ച് ഡിസ്പ്ലെ, 8 എംപി പിന്‍ ക്യാമറ, 1.2 സെല്‍ഫി ക്യാമറ എന്നിവ ഐഫോണ്‍ 6 ന്റെ പ്രധാന ഫീച്ചറുകളാണ്.ഐഫോണ്‍ 6 എസിന്‍്റെ വിലയും കുത്തനെ കുറച്ചിട്ടുണ്ട്. ഐഫോണ്‍ 6 എസ് 16 ജിബി വാരിയന്റിന്‍്റെ വില 37,990 രൂപയാണ്. എന്നാല്‍ 64 ജിബി വാരിയന്റിന്‍്റെ വില 47,990 രൂപയാണ്. ആപ്പിള്‍ ഐപാഡ് എയര്‍ 2ന്‍്റെ വിലയും കുറച്ചു. 37900 രൂപ വിലയുണ്ടായിരുന്ന ഐപാഡ് എയര്‍2ന്‍്റെ ഓഫര്‍ വില 31,900 രൂപയാണ്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!