KOYILANDY DIARY

The Perfect News Portal

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഡെല്‍ഹിയില്‍ പടക്കവില്‍പന നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തി

ഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഡെല്‍ഹിയില്‍ പടക്കവില്‍പന നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തി. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയാണ് നിരോധനം ഏര്‍പെടുത്തിയത്. നവംബര്‍ ഒന്ന് വരെയാണ് നിരോധനം. ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ ഉപയോഗം വലിയ തോതിലുള്ള മലിനീകരണമാണ് ഡെല്‍ഹിയില്‍ ഉണ്ടാക്കുന്നത്.

മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് പടക്ക വില്‍പനയ്ക്ക് സുപ്രീം കോടതി ആദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. 2016 നവംബറിലായിരുന്നു നിരോധനം പ്രാബല്യത്തില്‍ വന്നത്. 2017 സെപ്തംബര്‍ വരെ നിരോധനം നിലനില്‍ക്കുകയും ചെയ്തു.

എന്നാല്‍ ഈ ദീപാവലി കാലത്ത് നിരോധനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹിയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡും പരാതിയില്‍ കക്ഷി ചേര്‍ന്നു. പടക്ക വില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നവംബര്‍ വരെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *