KOYILANDY DIARY

The Perfect News Portal

ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാകുന്നു

കൊച്ചി : പ്രശസ്ത താര ജോഡികളായ ദിലീപും കാവ്യാ മാധവനും ഇന്ന് കൊച്ചിയില്‍ വിവാഹിതരാകുന്നു. രാവിലെ 8.30നും 10.30നും കൊച്ചി വേദാന്ത ഹോട്ടലിലാണ് ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. വിവാഹവാര്‍ത്ത ഇരുവരുടെയും കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്

20ലേറെ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലാല്‍ ജോസിന്‍റെ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യം ഒന്നിച്ച് അഭിനയിക്കുന്നത്.അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രം.കാവ്യയും ദിലീപും നേരിട്ട് ഫോണില്‍ വിളിച്ചാണ് സുഹൃത്തുക്കളെ ക്ഷണിച്ചത്. മമ്മുട്ടി , ജയറാം, മേനക സുരേഷ് കുമാര്‍ , ജോമോള്‍ , ചിപ്പി, മീര ജാസ്മിന്‍, കുക്കൂ , ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍  ചടങ്ങിനെത്തിയിട്ടുണ്ട്. പുതിയ സിനിമയുടെ പൂജ ചടങ്ങ് എന്നാണു ഹാളിനു മുന്നില്‍ ബാനര്‍ വെച്ചിട്ടുള്ളത് . അത്രയും രഹസ്യമായാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയ ജീവിതത്തിനു പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസകളും വേണമെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.മകള്‍ മീനാക്ഷിയുടെ പിന്തുണ തനിക്കുണ്ടെന്ന് ദിലീപ് പറഞ്ഞു . വിവാഹശേഷം ഇരുവരും ദുബായിയിലേക്ക് പോകും.

മഞ്ജുവാര്യരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മകള്‍ മീനാക്ഷി ദിലീപിനോപ്പമാണ്. ദുബായിയില്‍ ബിസിനസ് ചെയ്യുന്ന നിശാല്‍ ചന്ദ്രയെയാണ് കാവ്യ ആദ്യം വിവാഹം ചെയ്തിരുന്നത് .

Advertisements

 

 

Leave a Reply

Your email address will not be published. Required fields are marked *