KOYILANDY DIARY

The Perfect News Portal

തൃശൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

തൃശൂര്‍> ചൂണ്ടലില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തൃശൂരില്‍ നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്.ആര്‍.ടി.സി ബസും എതിരെ വന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. ബസ് ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി വെള്ളായണി പി എസ് കുമാര്‍,ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി ഡൊമനിക് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 4.30 നാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.