KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വർക്ക് ഷോപ്പിനു തീപിടിച്ചു: 40 ലക്ഷം രൂപയുടെ നഷ്ടം

കൊയിലാണ്ടി> കൊയിലാണ്ടി ആർ.ടി.ഓഫീസിന് സമീപം വർക്ക് ഷോപ്പിന് തീപിടിച്ചു. 3 ഓട്ടോറിക്ഷയും 4 ബൈക്കുകളും വർക്ക് ഷോപ്പും പൂർണ്ണമായി കത്തി നശിച്ചു. മുചുകുന്ന് കരുവമ്പടിക്കൽ വാസുവിന്റെ ഉടമസ്ഥതയിലുളള വർക്ക് ഷോപ്പിലാണ് അപായമുണ്ടായത്. രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. വടകരയിൽ നിന്ന് എത്തിയ 3 ഫയർഫോഴ്‌സ് യൂണിറ്റുകൾ തീ അണയ്ക്കാൻ നേതൃത്വം കൊടുത്തു. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.