KOYILANDY DIARY.COM

The Perfect News Portal

തൃപ്പൂണിത്തുറ : രാത്രി പട്രോളിംഗിനിടെ പോലീസുദ്യോഗസ്ഥൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു

കൊച്ചി: രാത്രി പട്രോളിംഗിനിടെ പോലീസുദ്യോഗസ്ഥൻ അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാമ്ബിലെ അസി. കമാന്റന്റ് സാബു മാത്യുവാണ് സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റു മരിച്ചത്. ഡ്രൈവര്‍ക്കും മറ്റൊരു പോലീസുദ്യോഗസ്ഥുമൊപ്പം പട്രോളിംഗ് നടത്തുകയായിന്നു സാബു മാത്യു. സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം വാഴക്കാലയിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് പോലീസ് വാഹനം കയറ്റുന്നതിനിടെയാണ് വെടിപൊട്ടിയതെന്നാണ് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.

Share news
error: Content is protected !!