KOYILANDY DIARY

The Perfect News Portal

തിരൂരില്‍ 40 ലക്ഷം രൂപയുടെ കള്ളപ്പണം പോലീസ് പിടികൂടി

മലപ്പുറം:  തിരൂരില്‍ പുതിയ 2000 രൂപയുടെ നോട്ട് അടക്കം 40 ലക്ഷം രൂപയുടെ കള്ളപ്പണം പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി ഷൗക്കത്തലി (53) യെ മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുമായി പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മേലാറ്റൂര്‍ ഷാനിഫ് ബാബുവിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി 37ലക്ഷം രൂപ പിടിച്ചത്. ഇതില്‍ 34,48000 രൂപയും പുതിയ 2000 നോട്ടുകളാണ്. 2000ത്തിന്റെ 1724 നോട്ടുകളാണ് ഉണ്ടായിരുന്നത്.ബാക്കി 100ന്റെ നോട്ടുകളായിരുന്നു.

വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിന് അടിയിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയധികം പുതിയ നോട്ട് പിടികൂടുന്നത്.  കഴിഞ്ഞ ഏപ്രിലില്‍ ഒരു കോടിയില്‍പരം രൂപയുടെ കള്ളപ്പണം ഇവരുടെ പക്കല്‍ നിന്നും പിടിക്കൂടിയിരുന്നു. ഇതില്‍ 1000 രൂപയുടെ 11 കള്ളനോട്ടും ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *