KOYILANDY DIARY

The Perfect News Portal

തിക്കോടിയിൽ കാട്ട് താറാവ് നാട്ടിൽ വിരുന്നിനെത്തി

കൊയിലാണ്ടി: തിക്കോടിയിൽ കാട്ടിലെ താറാവ് നാട്ടിൽ വിരുന്നിനെത്തി. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിനു സമീപം മഠത്തികുളങ്ങര സി. തമ്പാൻ്റെ വീട്ടിൽ അതിഥികളായാണ് ഇന്നലെ രാവിലെ ഇവർ എത്തിയത്. അമ്മ താറാവും ആറു കുഞ്ഞുങ്ങളുമാണ് സംഘത്തിലുള്ളത്.

കാക്ക, പരുന്ത്, പൂച്ച, നായ ഉൾപ്പെടെയുള്ളവ ഇവയെ ആക്രമിക്കുന്നതിനാൽ വീട്ടു മുറ്റത്ത് സുരക്ഷിതമായി വലയ്ക്കകത്തു സംരക്ഷിച്ചിരിക്കുകയാണ്. ചൂളൻ എരണ്ട എന്നറിയപ്പെടുന്ന ഇവയെ ഇന്ത്യൻ വിസിലിങ് ഡക്ക് എന്നും വിളിക്കുന്നു. താറാവുകളെ കാണാൻ നിരവധിപേരാണ് ഇവിടെ എത്തുന്നത്. തിക്കോടി റെയിൽവെയുടെ സ്ഥലത്തെ പൊന്തക്കാടുകളായിരിക്കാം ഇവകളുടെ വാസസ്ഥലമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *