KOYILANDY DIARY

The Perfect News Portal

ബ്ലൂമിംഗ് ആർട്സ് വനിതാവേദി “വീട്ടിലൊരു കറിവേപ്പ്” പദ്ധതിക്ക് തുടക്കമായി


കൊയിലാണ്ടി: മേപ്പയ്യൂർ  ബ്ലൂമിംഗ് ആർട്സ് വനിതാവേദി “വീട്ടിലൊരു കറിവേപ്പ്” പദ്ധതിക്ക് തുടക്കമായി. ബ്ലൂമിംഗ് ആർട്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ‘വീട്ടിലൊരു കറിവേപ്പ്’ പദ്ധതി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ കറിവേപ്പ് തൈ നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. 

ബ്ലൂമിംഗ് വനിതാവേദി പ്രസിഡൻ്റ് പി.പി. സുഷമ കുമാരി അധ്യക്ഷത വഹിച്ചു.   പി.പി. അസ്മനഹല സ്വാഗതം പറഞ്ഞു. ഹിബ നിഷിത്ത്, ശോഭന ചോതയോത്ത്, എം.ജയറാണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *