KOYILANDY DIARY

The Perfect News Portal

ഡോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മായയ്ക്കു ശേഷം പ്രേക്ഷകരെ പേടിപ്പിക്കാന്‍ നയന്‍താര ഡോറയുമായി എത്തുകയാണ്. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ഡോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രമാണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്നതാണ് ചിത്രം. തമ്പി രാമയ്യ, ഹാരീഷ് ഉത്തമന്‍, ഷാന്‍, തരുണ്‍ ക്ഷത്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരകുണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കൈനിറയെ ചിത്രങ്ങളുമായി തമിഴിലെ ഒന്നാം നമ്പര്‍ നായികയായി മുന്നേറുകയാണ് നയന്‍താര.