KOYILANDY DIARY

The Perfect News Portal

ടി. കെ. നാരായണന്റെ ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: പുരോഗമന കലാ സഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡിസർക്കിൾ ഭാരവാഹിയുമായിരുന്ന  ടി. കെ. നാരായണന്റെ 21-ാം ചരമ വാർഷികം ആചരിച്ചു. പന്തലായനി യുവജന ലൈബ്രറിയുടെ നേതൃത്വത്തിൽ ടി. കെ. യുടെ വസതിയിൽ നടന്ന അനുസ്മരണ പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. ഗോപാലൻ, പി. വേണു മാസ്റ്റർ, കൗൺസിലർ പി. കെ. രാമദാസൻ, പി. കെ. ഭരതൻ, ടി. വി. ദാമോദരൻ, എൽ. ജി. ലിജീഷ്, റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം. സുധീഷ് സ്വാഗതവും എം. വി. ബാലൻ നന്ദിയും പറഞ്ഞു.  അനുസ്മരണ പരിപാടിക്ക് മുമ്പായി ടി. കെ.യുടെ ഛായാ ചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *