KOYILANDY DIARY

The Perfect News Portal

ടിപ്പര്‍ ലോറി ദേഹത്തുകൂടി കയറി ഇറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

വെഞ്ഞാറമൂട്: ആറ്റിങ്ങലിന് സമീപം വെമ്പായത്ത് എം.സി. റോഡില്‍ ടിപ്പര്‍ ലോറി ദേഹത്തുകൂടി കയറി ഇറങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. വെഞ്ഞാറമൂട് മുദാക്കല്‍ ചെമ്പൂ ര് കെ.ജി ഭവനില്‍ ഷാജിയാണ് (45) മരിച്ചത്.വെമ്പായം കിടങ്ങയത്തെ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

ടിപ്പര്‍ ലോറി ബൈക്കിന് പിന്നിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ ഷാജിയുടെ പുറത്തുകൂടി ലോറി കയറിയിറങ്ങുകയായിരുന്നു. ഷാജി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ടിപ്പര്‍ ലോറി നിറുത്താതെ പാഞ്ഞുപോയി. വെഞ്ഞാറമൂട്ടില്‍ നിന്ന് ബൈക്കില്‍ വെമ്പായത്തേക്ക് വരികയായിരുന്നു ഷാജി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ടിപ്പര്‍ ലോറിയ്ക്കായി തെരച്ചില്‍ തുടരുന്നതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *