KOYILANDY DIARY

The Perfect News Portal

ജ്വല്ലറിക്ക് മുമ്പില്‍ ഒറ്റയാള്‍ സമരം

നാദാപുരം: കടയില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങിയതിന് നല്‍കിയ ബില്ലില്‍ ജി.എസ്.ടി. ചേര്‍ക്കാത്തതില്‍ പ്രതിഷേധിച്ച്‌ ജ്വല്ലറിക്ക് മുമ്പില്‍ ഒറ്റയാള്‍ സമരം. കല്ലാച്ചിയിലെ അല്‍ഫര്‍ദാന്‍ ജ്വല്ലറിക്ക് മുമ്ബിലാണ് സമരം അരങ്ങേറിയത്. കഴിഞ്ഞ ദിവസം വാണിമേല്‍ സ്വദേശി മൂസ ജ്വല്ലറിയില്‍ നിന്ന് രണ്ടു ഗ്രാമിന്റെ സ്വര്‍ണാഭരണം വാങ്ങിയിരുന്നു. പണിക്കൂലിയായി വലിയ തുക ഈടാക്കിയെങ്കിലും കടയില്‍ നിന്ന് നല്‍കിയ ബില്ലില്‍ ജി.എസ്.ടി കാണിച്ചിരുന്നില്ല. ജി.എസ്.ടി.ചേര്‍ത്ത ബില്‍ ആവശ്യപ്പെട്ടെങ്കിലും കടയുടമ തയ്യാറായില്ലെന്നാണ് പരാതി. ഇതേതുടര്‍ന്നാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ ഫ്ളക്സ് ബോര്‍ഡുമായി എത്തിയ ഇയാള്‍ ജ്വല്ലറിക്ക് മുമ്പില്‍ കുത്തിയിരുപ്പ് സമരം തുടങ്ങിയത്.

ഇതോടെ ജനങ്ങള്‍ ജ്വല്ലറിക്ക് മുമ്പില്‍ തടിച്ചു കൂടി. നാദാപുരത്ത് നിന്ന് പൊലീസും സ്ഥലത്തെത്തി. പ്രശ്ന പരിഹാരത്തിനായി പൊലീസ് ശ്രമിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ മൂസ തയ്യാറായില്ല.
പിന്നീട് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ നാദാപുരം മേഖലാ സെക്രട്ടറി എം.സി.ദിനേശന്‍, വ്യാപാരി വ്യവസായി സമിതി നേതാവ് കണെക്കല്‍ അബ്ബാസ്, ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി.കെ.നാസര്‍, വയലോളി അബ്ദുല്ല എന്നിവര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *