KOYILANDY DIARY

The Perfect News Portal

ജിഷ വധക്കേസില്‍ അമിയൂര്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ട് ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നു. ഇയാളില്‍ നിന്ന ശേഖരിച്ച ഡി.എന്‍.എ  സാമ്പിളുകളും ജിഷയുടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച പ്രതിയുടെ മൂന്ന് ഡി.എന്‍.എ സാമ്പിളുകളും ഒന്നാണെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസം മുമ്പാണ്  അസം സ്വദേശിയായ അമിയൂറിനെ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് പോലീസ് പിടികൂടുന്നത്. അന്ന് ഉച്ചയ്ക്ക് തന്നെ ഇയാളുടെ ഡി.എന്‍. എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരുന്നു. ഇന്ന് ഉച്ചയോടെ ഇതിന്റെ റിപ്പോര്‍ട്ട് വരികയായിരുന്നു. ഇനി പോലീസിന്റെ മുന്നില്‍ അറസ്റ്റ് രേഖപ്പെടുത്തുക എന്ന നിയമപരമായ നടപടി മാത്രമെ ബാക്കി നില്‍ക്കുന്നുള്ളു.