KOYILANDY DIARY

The Perfect News Portal

ഗുരുപ്രിയ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഗുരുപ്രിയ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഇന്ദ്രൻസും അൽ മല്ലു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി നമിത പ്രമോദിനെയും തിരഞ്ഞെടുത്തു. 2021-22 ലെ സിനിമ, സീരിയൽ, മാധ്യമ, സാംസ്കാരിക അവാർഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി ഹോമിനെ തിരഞ്ഞെടുത്തു.

കൈതപ്രം ദാമോദരൻ നമ്പൂതിരി മികച്ച (ഗാനരചയിതാവ്, ഹൃദയം ), സഹനടൻ എ.വി അനൂപ്, നടി ഗൗരി നന്ദ, സംഗീത സംവിധാനം ഹാഷിം അബ്ദുൾ വഹാബ്, മികച്ച സംവിധായകൻ പ്രജേഷ് സെൻ, ജനപ്രിയ സംവിധായകൻ വിനീത് ശ്രീനിവാസൻ , മികച്ച തിരക്കഥാകൃത്തുക്കൾ ഫാഹിം സഫർ, ആഷിക് ഐ മർ, ക്യാമറ ജിതിൻ സ്റ്റാനി സ്ലോവ്, കോറിയോഗ്രാഫർ സജ്നാ നജം, ഗായകൻ സുദീപ് കുമാർ, ഗായിക ദിവ്യാ വിനീത്, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഗോകുലം ഗോപാലൻ, യൂത്ത് ഐക്കൺ ഗോകുൽ സുരേഷ്, സ്പെഷ്യൽ ജൂറി അവാർഡ് ഗായകൻ അലേഷ്യസ് പെരേര, മികച്ച സീരിയൽ മഞ്ഞിൽ വിരിഞ്ഞ പൂവ്, രണ്ടാമത്തെ സീരിയൽ സസ്നേഹം, മികച്ച നടൻ കൃഷ്ണകുമാർ മേനോൻ (കുടുംബവിളക്ക്), നടി മാളവിക വെയ്ൽസ് (മഞ്ഞിൽ വിരിഞ്ഞ പൂവ ), സഹനടൻ ഷോബി തിലകൻ ( മഞ്ഞിൽ വിരിഞ്ഞ പൂവ്), സഹനടി സുസ്മിത പ്രഭാകരൻ (നീയും ഞാനും ) എന്നിവരുൾപ്പെടെ വിവിധ മേഖലകളിലുള്ളവർക്കും പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

പത്രസമ്മേളനത്തിൽ ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു, ജൂറി അംഗങ്ങളായ ഡോ.നന്ദഗോപൻ, മായാ വിശ്വനാഥ്. എം.പി രാധാകൃഷ്ണൻ ,ദീപ സജീവ് എന്നിവർ പങ്കെടുത്തു.അവാർഡ് വിതരണം 20 ന് വർക്കലയിലെ മേവകൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisements