KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുo

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എ പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

പൊതുസമൂഹത്തില്‍നിന്ന് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമായി വിനിയോഗിക്കും. മെഡിക്കല്‍ കോളേജിന്റെ നവീകരണത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ ശില്‍പശാല സംഘടിപ്പിക്കും. ആരോഗ്യമന്ത്രി നേരിട്ട് ശില്‍പശാലയില്‍ പങ്കെടുക്കും. മെഡിക്കല്‍ കോളേജില്‍ അനസ്തേഷ്യ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഏറ്റവും പഴക്കംചെന്ന മെഡിക്കല്‍ കോളേജ് പരാധീനതകളാല്‍ വീര്‍പ്പുമുട്ടുകയാണെന്ന് എ പ്രദീപ് കുമാര്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുമൂലം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നവര്‍ വലയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *