KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

തിരുവന്തപുരം:  സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

പ്രതിപക്ഷത്ത് നിന്ന് വി. എസ് ശിവകുമാര്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.സംസ്ഥാനത്തുണ്ടായ മഴയുടെ കുറവും അതുമൂലം ഉണ്ടാകാനിടയുള്ള വരള്‍ച്ചയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നത്.

കാലവര്‍ഷത്തിന്റെ സമയത്ത് 43 ശതമാനവും തുലാവര്‍ഷത്തില്‍ ഇതുവരെ 69 ശതമാനം മഴയുടെയും കുറവുണ്ടായി. ഈ സാഹചര്യത്തില്‍ അടുത്ത രണ്ടു മാസം കൂടി കേരളത്തില്‍ വരള്‍ച്ചയുണ്ടാകുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. മുഴുവന്‍ ജില്ലകളും വരള്‍ച്ചാ ബാധിതമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചതെന്നും മന്ത്രി അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *