KOYILANDY DIARY

The Perfect News Portal

കോഴിക്കോട്ടുകാര്‍ക്ക് ഇനി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം

കോഴിക്കോട്: സെല്‍ഫ് പ്രീമിയം സര്‍വ്വീസ് വഴി വിദേശമദ്യം വാങ്ങാന്‍ കഴിയുന്ന കൗണ്ടര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഒ.പി രാമന്‍ റോഡില്‍ലെ എം.ജി ആര്‍ക്കേഡില്‍ തുടങ്ങി. ഇതോടെ ഉപഭോക്താക്കള്‍ക്ക് വരി നില്‍ക്കാതെ മദ്യം വാങ്ങിക്കാം. വില്‍പനയുടെ ഭാഗമായുള്ള രണ്ട് കൗണ്ടറുകള്‍ കെട്ടിടത്തില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. പാവമണി റോഡിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പനശാലയാണ് ഇവിടേക്ക് മാറ്റിയത്.

ആവശ്യക്കാരന് ക്യൂ നില്‍ക്കാതെ സ്വയം തിരഞ്ഞെടുക്കാനാവുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. 700 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഇനങ്ങളായിരിക്കും ഇവിടെ ലഭിക്കുക. എന്നാല്‍ ഒരാള്‍ക്ക് എത്ര കുപ്പി, പ്രവര്‍ത്തന സമയം തുടങ്ങിയവയെല്ലാം സാധാരണ വില്‍പനശാലകളിലേതു പോലെയാണ്.

ഇന്നലെ കൗണ്ടറില്‍ നല്ല തിരക്കാണ്. അതേസമയം വില്‍പനശാലക്കെതിരെ വിവിധ റസിഡന്‍സ് അസോസിയേഷന്റെയും നാട്ടുകാരുടെയും നേത്യത്വത്തില്‍ പ്രതിഷേധങ്ങളും ധര്‍ണയും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *