KOYILANDY DIARY

The Perfect News Portal

കോതമംഗലം ജി. എൽ. പി. സ്‌കൂളിൽ പുതിയ കെട്ടിത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം എം. എൽ. എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിൽ കോതമംഗലം ജി. എൽ. പി. സ്‌കൂളിന് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ, കൗൺസിലർമാരായ ഗോകുൽദാസ്, എസ്.കെ വിനോദ്, എ.ഇ.ഒ ജവഹർ മനോഹർ, ചെറുവക്കാട്ട് രാമൻ, വായനാരി വിനോദ് തുടങ്ങിയവർ സംസാരിച്ചു. കെ.കെ നാരായണൻ സ്വാഗതവും എ.കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.