KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കൊല്ലം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ഞങ്ങളോ നശിച്ചു ഇനി നാടിനെക്കൂടി നശിപ്പിക്കുകയെന്ന തരത്തില്‍ കോണ്‍ഗ്രസ് പെരുമാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാഷ്ട്രപതി കൊല്‍ക്കത്തയില്‍ പോയി. അവിടെവച്ച് അദ്ദേഹം ചിലത് പറഞ്ഞു. അതൊന്നും കോണ്‍ഗ്രസുകാര്‍ കേട്ടില്ല. മൂന്ന് ഡിയുടെ കാര്യമാണ് രാഷ്ട്രപതി പറഞ്ഞത്. ഡിബേറ്റ്( ചര്‍ച്ച) ഡീസന്റ്( അഭിപ്രായവ്യത്യാസംപറയുക) ഡിസിഷന്‍ (തീരുമാനം). അവര്‍ ഈ മൂന്നു ഡികളും വിഴുങ്ങി. എന്നിട്ട് പുതുതായി മൂന്ന് ഡിയുണ്ടാക്കി. ഡിസ്‌റപ്റ്റ്( തടസപ്പെടുത്തുക) ഡിസ്‌ട്രോയി,( നശിപ്പിക്കുക) ഡിമോളിഷ്( ഇല്ലാതാക്കുക). നമുക്ക് നാലാമത് ഒരു ഡി കൂടിയുണ്ട് ഡവലപ്പ്‌മെന്റ് വികസനം – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയില്‍ ഇന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരം പാവപ്പെട്ടവര്‍ക്കുള്ളതാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശന്‍ നിരവധി കാര്യങ്ങളാണ് എന്നെ ധരിപ്പിച്ചത്. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. ഇവ ഞാന്‍ മനസില്‍ വയ്ക്കാം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അവ ഇവിടെ വച്ച് പ്രഖ്യാപിക്കാന്‍ കഴിയില്ല.

Advertisements

സമ്മേളനക്കാലത്ത് പാര്‍ലമെന്റിന്റെ തടസങ്ങളുണ്ട്. ശങ്കറിന്റെ പ്രതിമയ്ക്കടുത്ത് നിന്ന് പറയുകയാണ് കേരളത്തിന്റെ വികസനത്തിന് എല്ലാ നടപടികളും ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.