KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക നാളിൽ നടന്ന വയലിൻ കച്ചേരി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക നാളിൽ നടന്ന വയലിൻ കച്ചേരി ശ്രദ്ധേയമായി. ഇന്നു രാവിലെ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ സമാപന ദിവസത്തിൽ കാർത്തിക സംഗീത സഭയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വയലിൻ സംഗീത കച്ചേരിയാണ് ശ്രദ്ധേയമായത്. പത്തോളം വിദ്യാർത്ഥികളാണ് വയലിൻ കച്ചേരി അവതരിപ്പിച്ചത്. സംഗീത അധ്യാപിക ബിൻ സി സജിത്തിൻ്റെ ശിക്ഷണത്തിൽ അഭ്യസിച്ചവരാണ് കച്ചേരി നടത്തിയത്. നന്ദന. ജി രാജ് നേതൃത്വം നൽകി. കാർത്തിക നാളിൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *