KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സോണ്‍ എസ് വൈഎസ് ജില്ലാ സാരഥികള്‍ക്ക് സ്വീകരണം നൽകി

കായിലാണ്ടി: സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്ന മൂല്യച്യുതിക്കും ധാര്‍മികാപചയത്തിനുമെതിരെ യുവസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങളില്‍ പുരോഗതി സാധ്യമായെങ്കിലും ഇതിന്റെ ദുരുപയോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തുകയാണ്-അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി സോണ്‍ എസ് വൈഎസ് സംഘടിപ്പിച്ച ജില്ലാ സാരഥികള്‍ക്കുള്ള സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം കാപ്പാട് അധ്യക്ഷത വഹിച്ചു. സയ്യിദ് സൈന്‍ ബാഫഖി പതാക ഉയര്‍ത്തി. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍, തുറാബ് തങ്ങളെ ഷാള്‍ അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി
മുഹമ്മദലി സഖാഫി വള്ള്യാട്, എം ടി ശിഹാബുദ്ദീന്‍ അസ്ഹരി, കെ.അബ്ദുല്‍ കലാം, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, അഫ്‌സല്‍ കൊളാരി, ടി. എ. മുഹമ്മദ് അഹ്‌സനി, ടി. കെ. അബ്ദുല്ലക്കുട്ടി ഹാജി, ലത്വീഫ് വെങ്ങളം, അബ്ദുല്‍ കരീം നിസാമി, എന്നിവര്‍ പ്രസംഗിച്ചു.