KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫെസ്റ്റ് 26ന് ആരംഭിക്കും

കൊയിലാണ്ടി: നഗരസഭയും കോഴിക്കോട് വെല്‍മാര്‍ക്ക് ഇവന്റ്‌സും സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 17 വരെ നടക്കും. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് സമീപമാണ് ഫെസ്റ്റ് നടക്കുന്നത്. 26-ന് വൈകീട്ട് നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്യും. അലങ്കാര കോഴികള്‍, പക്ഷികള്‍, പ്രാവുകള്‍,എന്നിവയുടെ പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഭക്ഷ്യമേള, വിപണന സ്റ്റാളുകള്‍ പുഷ്പ പ്രദര്‍ശനം, കുടുംബശ്രി സ്റ്റാളുകള്‍ എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് മൂന്നു മുതല്‍ ഒമ്പതരവരെയാണ് പ്രദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. പത്രസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ:കെ.സത്യന്‍, വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി, കൗണ്‍സിലര്‍മാരായ വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ് എന്നിവര്‍ പങ്കെടുത്തു.