KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ ജല പരിശോധനാ ലാബ്

കൊയിലാണ്ടി: ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൻ്റെയും ഹരിത കേരള മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ജല ഗുണനിലവാര പരിശോധനാ ലാബ് സ്ഥാപിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ലാബിൻ്റെ ഉദ്ഘാടനം  കാനത്തിൽ ജമീല എം എൽ എ  നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്ൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു.

ഹരിത കേരള മിഷൻ, കോഴിക്കോട് ജില്ല കോർഡിനേറ്റർ പി. പ്രകാശ്,
കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില, നിജില പറവക്കൊടി, നഗരസഭ കൗൺസിലർമാരായ എ. ലളിത പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, പി.ടി.എ പ്രസിഡണ്ട് പി. പ്രശാന്ത്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പി. വത്സല, വി.എച്ച് .എസ്.സി പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി.സി. ഗീത,  സാജിദ് അഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *