KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വൻ കഞ്ചാവ് വേട്ട

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഇന്ന് വൈകീട്ട് പോലീസ് നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. അജഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്‌പെഷ്യൽ സ്‌ക്വോഡിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിനിടെയാണ് കൃഷ്ണന്, ഈശ്വർ എന്നിവരെ 8 കിലോ കഞ്ചാവ് പൊതിയുമായി പിടികൂടിയത്. റെയ്ഡിന് താമരശ്ശേരി ഡി. വൈ. എസ്. പി. ജെയ്‌സൺ എബ്രഹാം, സി. ഐ. ആർ. ഹരിദാസ്, പ്രിൻസിപ്പൽ എസ്. ഐ. നിപുൺ ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.