KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിതാലൂക്ക് ഹോസ്പിറ്റൽ ഗൈനക്കോളജി വാർഡിലേക്ക് പേഷ്യൻ്റ് കൗച്ച് നൽകി

നൂറാം വാർഷികം ആഘോഷിക്കുന്ന താലൂക്ക് ആശുപത്രിയിലെ പുതുതായി ആരംഭിക്കുന്ന ഗൈനക്കോളജി വാർഡിലേക്ക് രോഗികളെ പരിശോധിക്കുവാനുള്ള ആധുനിക സൗകര്യമുള്ള കൗച്ച് ആണ് സമ്മാനിച്ചത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ സേവാഭാരതിയിൽ നിന്നും പേഷ്യൻ്റ് കൗച്ച് ഏറ്റുവാങ്ങി. കെ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു.
ഡോ: കെ. ഗോപിനാഥൻ മുഖ്യാതിഥിയായി. ആശുപത്രി സൂപ്രണ്ട് ഡോ: ഷീല ഗോപാലകൃഷ്ണൻ, ഡോ: സന്ധ്യ കുറുപ്പ്, മുരളീധര ഗോപാൽ, നഴ്സിംഗ് സൂപ്രണ്ട് വിജയലക്ഷ്മി, ജൂബിലി സിസ്റ്റർ, രാജലക്ഷ്മി ടീച്ചർ, കെ.എം. രജി, മോഹനൻ കല്യേരി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *