KOYILANDY DIARY

The Perfect News Portal

കെ ബാബുവിന്റെ ഭാര്യ ഗീതയെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയെ വിജിലന്‍സ് ചോദ്യം ചെയ്തു. വീട്ടിലെത്തിയാണ് ഗീതയെ ചോദ്യം ചെയ്തത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട്  ബാബുവിനെതിരെ അന്വേഷണം ഉയര്‍ന്ന സാഹചര്യത്തില്‍ ലോക്കറില്‍നിന്ന് രേഖകള്‍ മാറ്റിയത് ഗീതയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അവരുടെ സഹോദരന്‍ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്‌തു

കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. എസ്ബിടി തൃപ്പൂണിത്തുറ ശാഖയിലെ ലോക്കറില്‍നിന്ന് ഗീത സാധനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വിജിലന്‍സ് കണ്ടെടുത്തത്. ഇതിന്റെ വിശദാംശങ്ങളാണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.

ജൂലൈ 27, 28, ഓഗസ്റ്റ് 10 തീയതികളിലാണ് ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകളില്‍നിന്ന് ഭാര്യ സാധനങ്ങള്‍ മാറ്റിയത്.

Advertisements

ബാബുവിന്റെ സഹോദരന്‍ ജോഷിയിലേക്കും അന്വേഷണം നീളുന്നതായാണ് വിവരങ്ങള്‍. ബാബു അനധികൃതമായി സമ്പാദിച്ച സ്വത്ത് ജോഷിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. എല്‍ഐസിയില്‍ ഡെവലപ്മെന്റ് ഓഫീസറാണ് ജോഷി.

Leave a Reply

Your email address will not be published. Required fields are marked *