KOYILANDY DIARY

The Perfect News Portal

കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും

കോഴിക്കോട്: ബാലുശേരി കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും. ബാലുശേരി കോ–ഓപ്പറേറ്റീവ് കോളേജിലെ ടി സി ഗോപാലന്‍മാസ്റ്റര്‍ നഗറിലാണ് സമ്മേളനം. സംസ്ഥാന വൈസ്പ്രസിഡന്റ് സി ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 1,75,269 മെമ്പര്‍മാരെ പ്രതിനിധീകരിച്ച് 400 പ്രതിനിധികള്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാന നേതാക്കളായ എന്‍ ആര്‍ ബാലന്‍, കെ കുഞ്ഞപ്പ, എന്‍ രതീന്ദ്രന്‍, ലളിതാ ബാലന്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കും.

ഞായറാഴ്ച കാല്‍ലക്ഷം തൊഴിലാളികളുടെ പ്രകടനത്തോടെ സമ്മേളനം സമാപിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *