KOYILANDY DIARY

The Perfect News Portal

കെ.എസ്‌.ആര്‍.ടി.സി ബസ് കയറി പ്ളസ്ടു വിദ്യാര്‍ഥിനി മരിച്ചു

താമരശേരി :  കെ.എസ്‌.ആര്‍.ടി.സി ബസ് കയറി പ്ളസ്ടു വിദ്യാര്‍ഥിനി മരിച്ചു. താമരശേരി വെളിമണ്ണ പാലാട്ട് അരുണിമ സുരേഷ്(17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ താമരശേരി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ബസ് കുട്ടിയുടെ ദേഹത്ത് കൂടി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. താമരശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *