KOYILANDY DIARY

The Perfect News Portal

കെ.എസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരിക്ക്

കായംകുളം: കരിയിലക്കുളങ്ങരയില്‍ കെ.എസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ്സും തിരുവനന്തുപുരത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. എന്നാല്‍, യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നതിനാല്‍ എങ്ങിനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *