KOYILANDY DIARY

The Perfect News Portal

കെവിന്‍ കൊലക്കേസ്‌: പൊലീസ് കാവലില്‍ ബന്ധുക്കളുമായി വിഡിയോ കോളില്‍ സംസാരിച്ച്‌ പ്രതി

കോട്ടയം: കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് പൊലീസ് തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊലക്കേസിലെ പ്രതി പൊലീസ് കാവലില്‍ ബന്ധുക്കളുമായി വിഡിയോ കോളില്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിന്‍ ബന്ധുവായ യുവതിയുടെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടുസംസാരിച്ചത്.

ഇന്നലെ വൈകിട്ടു നാലരയ്ക്കാണ് പത്തു പ്രതികളെയും കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പില്‍ നില്‍ക്കുമ്ബോള്‍ ബന്ധുവായ വനിത ഷെഫിനെ കാണാന്‍ എത്തി. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തില്‍ ഇരുന്നു ഷെഫിന്‍ സംസാരിച്ചു. നിറഞ്ഞ ചിരിയോടെയായിരുന്നു ഷെഫിന്റെ ഭാവങ്ങളും ഇരിപ്പും. എല്ലാം കണ്ടും അറിഞ്ഞും സമീപത്ത് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനു വേണ്ടി 13 വരെ കസ്റ്റഡിയില്‍ നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *