KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം 10 മുതല്‍

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം 10 മുതല്‍ 14 വരെ ആഘോഷിക്കും. 10-ന് രാവിലെ കലവറ നിറയ്ക്കല്‍,രാത്രി ഏഴു മണിക്ക് കലാസന്ധ്യ, 11-ന് രാത്രി ഗാനമേള, 12-ന് വൈകിട്ട് 6.30-ന് ഇരട്ട തായമ്പക-മനു പ്രസാദ്, വിഷ്ണു പ്രസാദ്, 7.30-ന് നാടകം-സത്യവാന്‍ സാവിത്രി. 13-ന് പഞ്ചാരി മേളം, ചാക്യാര്‍ കൂത്ത്‌ ,14-ന് ഉച്ചയ്ക്ക് ഓട്ടന്‍ തുളളല്‍, വൈകിട്ട് ആഘോഷവരവ്, താലപ്പൊലി, എഴുന്നള്ളിപ്പ്.