KOYILANDY DIARY

The Perfect News Portal

അധ്യാപകരെ സ്ഥലം മാറ്റാനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിച്ചിരിക്കുന്നു: കെഎച്ച്‌എസ്ടിയു

കോഴിക്കോട് : ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ജൂനിയര്‍ അധ്യാപകരുടെ സീനിയര്‍ പ്രമോഷന്‍ നിഷേധിച്ച്‌ പ്രസ്തുത തസ്തികകള്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും അഴിമതി നടത്താനും വേണ്ടി ഉപയോഗപ്പെടുത്തുന്ന സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കെഎച്ച്‌എസ്ടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിയെപ്പോലും കാറ്റില്‍പറത്തി അഴിമതിക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച്‌ എച്ച്‌ എസ് എസ് ടി സീനിയര്‍ തസ്തിക ജൂനിയര്‍ അധ്യാപകരുടെ പ്രൊമോഷന്‍ തസ്തികയാണ്.യോഗ്യരായ ജൂനിയര്‍ അധ്യാപകര്‍ ഉള്ളപ്പോള്‍ എച്ച്‌ എസ് എ / യു പി എസ് എ മാര്‍ക്ക് പ്രൊമോഷന്‍ കൊടുക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്.

കെടുകാര്യസ്ഥതയുടെ കേന്ദ്രമായി എച്ച്‌ എസ് ഇ ഡിപ്പാര്‍ട്ട്മെന്റിനെ മാറ്റിയതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനാണ്. മാനദണ്ഡക്കള്‍ക്ക് വിരുദ്ധമായി അധ്യാപകരെ സ്ഥലം മാറ്റാനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ക്ലാര്‍ക്ക് പൂണ്‍ തസ്തികകള്‍ക്ക് ധനകാര്യ വകുപ്പ് നല്‍കിയ അനുമതി റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും യോഗം വിലയിരുത്തി. ഹയര്‍ സെക്കണ്ടറി മേഖലയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisements

നിസാര്‍ ചേലേരി അധ്യക്ഷത വഹിച്ചു. കെ ടി അബ്ദുല്‍ ലത്തീഫ്, ഒ ഷൗക്കത്തലി, വി കെ അബ്ദുറഹിമാന്‍, പി എം കൃഷ്ണന്‍ നമ്ബൂതിരി, വി സജിത്ത്, കെ മുഹമ്മദ് ഇസ്മയില്‍, സജി ജോസഫ്, എം എം ഷാഫി,വിളക്കോട്ടൂര്‍ മുഹമ്മദലി പി എ ജലീല്‍ എന്നിവര്‍ സംസാരിച്ചു. എസ് സന്തോഷ് സ്വാഗതവും സി ടി പി ഉണ്ണി മൊയ്തീന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *