KOYILANDY DIARY

The Perfect News Portal

കീര്‍ത്തി സുരേഷ് സുര്യയുടെ നായികയാകുന്നു

കീര്‍ത്തി സുരേഷ് സുര്യയുടെ നായികയാകുന്നു. വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ ആക്ഷന്‍ ത്രല്ലറാണ് സൂര്യക്കൊപ്പം കീര്‍ത്തി അഭിനയിക്കുന്നത്. നയന്‍താരയോ ഹന്‍സികയോ ഈ വേഷം ചെയ്യുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഒടുവില്‍ സംവിധായകന്‍ കീര്‍ത്തിയെ നിശ്ചയിക്കുകയായിരുന്നു.
താന സെറന്ത കൂട്ടം എന്നാണ് സിനിമയുടെ പേര്. നവംബറില്‍ മധുരയില്‍ ഷൂട്ടിംഗ് ആരംഭിക്കും. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.സിംഗം 3 ന്റെ ഷൂട്ട് പൂര്‍ത്തിയായ ശേഷം സൂര്യ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തും.വിജയ് നായകനായി അഭിനയിക്കുന്ന ഭൈരവയില്‍ അഭിനയിക്കുകയാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *