കാട്ടിലപ്പീടിക ഹംസ കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ ഡോ. ജ്വാലാമാലിനി അവതരിപ്പിച്ച ലാസ്യ കേളി മോഹിനിയാട്ടം ശ്രദ്ധേയമായി
.
വെങ്ങളം: അമ്പലപള്ളി എന്ന് പ്രസിദ്ധമായ കാട്ടിലപ്പീടിക ഹംസ കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നവരാത്രി ദിനത്തിൽ യുവ നർത്തകി ഡോ. ജ്വാലാമാലിനി ലാസ്യ കേളി മോഹിനിയാട്ടം അവതരിപ്പിച്ചു. സ്കൂൾ കലോത്സവത്തിലെ സ്ഥിരം സാന്ന്യധ്യമായ ജ്വാലാമാലിനി ഇൻന്റർ മെഡിക്കോസ് കലോത്സവത്തിൽ കലാതിലകവും Best Female Dancer ഉം ആയിരുന്നു. ഇൻന്റർ സോൺ കലോത്സവ വിജയിയുമാണ്. MBBS കഴിഞ്ഞ ജ്വാല സ്പെഷാലിറ്റി തെരഞ്ഞെടുക്കുന്നതിനായി PG കോച്ചിംഗ് പഠനം തുടരുന്നു. മോഹിനിയാട്ടം ഗായത്രി മധുസൂദനനും, ഭരതനാട്യം, കുച്ചിപ്പുടി ഹർഷൻ സെബാസ്റ്റിൻ ആന്റണിയുമാണ് ജ്വാലാമാലിനിയുടെ ഗുരുക്കൻമാർ.



