KOYILANDY DIARY

The Perfect News Portal

കപ്പ വറുത്തത് തയ്യാറാക്കാം

തെക്കേ ഇന്ത്യയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു പലഹാരമാണ് കപ്പ ചിപ്സ്.ഇത് എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ്.കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു എണ്ണയില്‍ വറുത്തുകോരി അതിലേക്ക് ഉപ്പും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തു ഉപയോഗിക്കാവുന്നതാണ്.

ഇത് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്.കാരണം കപ്പയില്‍ ധാരാളം അന്നജവും പോഷകമൂല്യവും അടങ്ങിയിരിക്കുന്നു.ഇത് വളരെ ക്രിസ്പി ആയതിനാല്‍ ചായയോടൊപ്പം കഴിക്കാന്‍ മികച്ച പലഹാരമാണ്.

വൃത്തിയാക്കല്‍ ഒഴിച്ചുകഴിഞ്ഞാല്‍ മരച്ചീനി ചിപ്സ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്.നന്നായി പാചകം ചെയ്തു വായു കയറാത്ത പാത്രത്തില്‍ സൂക്ഷിച്ചാല്‍ ദീര്‍ഘനാള്‍ കേടുകൂടാതിരിക്കും.ഇതുണ്ടാക്കാനുള്ള വഴികള്‍ ചുവടെ കൊടുക്കുന്നു.

Advertisements

സ്റ്റെപ്പ് ബൈ സ്റ്റെപ്പ്-കപ്പ വറുത്തത് തയ്യാറാക്കാം

1. കപ്പ നല്ലപോലെ കഴുകുക.

2. തോല്‍ പൂര്‍ണമായും കളയുക.

3. വട്ടത്തില്‍ കനം കുറച്ച്‌ കഷ്ണങ്ങളാക്കുക.

4. തവയില്‍ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.

5. മീഡിയം തീയില്‍ വച്ച്‌ നന്നായി വേവിക്കുക.

6. പൊരിയല്‍ ശബ്ദം നില്‍ക്കുമ്ബോള്‍ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോള്‍ പാനില്‍ നിന്നും കോരി മാറ്റുക.

7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *